ഇയർഫോൺ ഉപയോഗിക്കുന്നവരോട് ഡോക്ടർ പറയുന്നു

0
53

സ്ഥിരമായി ഇയർ ഫോൺ ഉപയോ​ഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഇയർഫോണിൽ പാട്ട് കേൾക്കുന്ന ശീലമുള്ളവർ 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ചു മിനിറ്റെങ്കിലും ചെവിക്ക് വിശ്രമം നൽകണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്‌ധ ഡോക്‌ടർമാരാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഇയർഫോൺ വയ്‌ക്കാതെ പാട്ടു കേൾക്കുന്നതാണ് ഏറ്റവും നല്ലത് എന്നും ഇവർ പറയുന്നു. അല്ലെങ്കിൽ ക്രമേണ കേൾവിശക്‌തിയെ ബാധിക്കും. ദിവസം ഒരു മണിക്കൂർ മാത്രമേ ഇയർ ഫോൺ ഉപയോ​ഗിക്കാൻ പാടുള്ളൂ. ഇയർ ഫോൺ ഉപയോ​ഗിക്കുമ്ബോൾ അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്‌തസമ്മർദം വർധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്ക് തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.

അമിതശബ്‌ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ഇവർ പറയുന്നു. അതുപോലെ തന്നെ ഗർഭിണികൾ ഒരിക്കലും ഇയർ ഫോൺ ഉപയോ​ഗിച്ച്‌ പാട്ട് കേൾക്കരുതെന്നും ഡോക്ടർമാർ പറയുന്നു. അത് കുഞ്ഞിനാണ് കൂടുതൽ ദോഷം ചെയ്യുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.