രണ്ട് വര്‍ഷം മുമ്പ്‌ നടന്ന മരണം കൊലപാതകമാണെന്ന് തെളിയിച്ച്‌ ക്രൈംബ്രാഞ്ച്

0
61

രണ്ട് വര്‍ഷം മുമ്പ്‌ നടന്ന മരണം കൊലപാതകമാണെന്ന് തെളിയിച്ച്‌ ക്രൈംബ്രാഞ്ച്. പത്തനംതിട്ട കോടാങ്ങലില്‍ നഴ്സിന്റെ തുങ്ങി മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നത്.കോടാങ്ങലിലെ യുവതി താമസിച്ചിരുന്ന വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയ മല്ലപ്പളളി സ്വദേശി നസീര്‍ യുവതിയെ ബലാത്സഗം ചെയ്ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. മൃതദേഹത്തില്‍ മരണസമയത്ത് അമ്പതിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. ഇതായിരുന്നു കൂടുതല്‍ അന്വേഷണത്തിലേക്ക് പൊലീസിനെ നയിച്ചത്.പൊലീസ് സംസ്കാരം തടഞ്ഞയാളുടെ ശരീരത്തില്‍ വിഷാംശമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരികാവയവങ്ങള്‍ പരിശോധിക്കും.2019 ഡിസംബര്‍ 15-നാണ് സംഭവം. ലോക്കല്‍ പൊലീസിന് പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ കാമുകന്റെ വീട്ടില്‍ വച്ചായിരുന്നു യുവതി കൊല്ലപ്പെട്ടത്. പ്രതി നസീര്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്തു. ചുങ്കപ്പാറ സ്വദേശിനിയാണ് യുവതി. നേരത്തെ ആത്മഹത്യയാണെന്ന് കരുതിയിരുന്ന സംഭവം കാമുകന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്