Sunday
11 January 2026
24.8 C
Kerala
HomeKeralaവിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2021-22 അധ്യായന വർഷത്തിൽ 8, 9, 10, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.കോം/ബി.എസ്.സി/എം.എ/എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്‌സി/ ബി.എഡ്/ പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ഫാംഡി/ ബി.എസ്‌സി നഴ്‌സിംഗ് / പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാ മെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ് (ലാറ്ററൽ (എൻട്രി) അഗ്രികൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ. ഇന്റർമീഡിയേറ്റ്, മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിംഗ്, സിവിൽ സർവീസ് കോച്ചിംഗ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

മുൻ അധ്യായന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

RELATED ARTICLES

Most Popular

Recent Comments