പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു

0
42

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു.നാളെ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പൂര്‍ത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ജനറല്‍ സപ്ലിമെന്ററി അലോട്മെന്‍റ്.രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകള്‍ വര്‍ധിധിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനെ ഉണ്ടാകും.

മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു രാവിലെ പത്തുമണി മുതൽ അപേക്ഷിക്കാം.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കൽ, പുതിയ അപേക്ഷാഫോറം എന്നിവ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
വിശദാംശങ്ങൾ വെബ്സൈറ്റിൽ
വേക്കൻസിയും മറ്റു വിശദാംശങ്ങളും
www.admission.dge.kerala.gov.in
എന്ന വെബ്‌സൈറ്റിലെ click for higher secondary admission എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്ബോൾ കാണുന്ന ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
അപേക്ഷ പുതുക്കുന്നതിനും സൗകര്യം
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടത് കൊണ്ട് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഹെൽപ്‌ഡെസ്‌കുകളിലൂടെ ദൂരീകരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ഒരുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്.ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്തു ശതമാനം സീറ്റ് വര്‍ധന കൂടി അനുവദിക്കും.