മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം

0
63

റോഡിലിറങ്ങിയ ഒറ്റയാൻ വാഹനങ്ങളെ ആശങ്കയിലാക്കുകയും നാളികേരം വയറ്റിലാക്കി മണിക്കൂറുകൾക്ക് ശേഷം കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.നീണ്ട ഇടവേളക്ക് ശേഷമാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മാട്ടുപ്പെട്ടിയിലെത്തുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി ടൗണിന് സമീപത്തെ കാടുകളിൽ നിലയുറപ്പിച്ചിരുന്ന ആന രാത്രി നേരങ്ങളിൽ കച്ചവടസ്ഥാപനങ്ങൾ തേടി എത്തിയിരുന്നെങ്കിലും വനപാലകരുടെ നേതൃത്വത്തിൽ മടക്കിവിട്ടിരുന്നു.