Thursday
18 December 2025
24.8 C
Kerala
HomeKeralaഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്; അവസാന തീയതി നവംബർ 5

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്; അവസാന തീയതി നവംബർ 5

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് (diploma in general nursing and midwifery course) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം.

പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. അപേക്ഷ നവംബർ 5 നകം ലഭിക്കണം. അപേക്ഷകർ ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ്‌കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in, 0471 2528575.

അപേക്ഷഫോറവും പ്രോസ്പക്ടറ്റസും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകർ അപേക്ഷ ഫീസായ 100 രൂപ 0210- 03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടക്കേണ്ടതും പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ചെല്ലാൻ സമർപ്പിക്കേണ്ടതുമാണ്

RELATED ARTICLES

Most Popular

Recent Comments