നെയ്യാറ്റിൻകരയിൽ വൃ ദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
57

നെയ്യാറ്റിൻകരയിൽ വൃ ദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹയതുണ്ടെന്നാരോപിച്ച്‌ ബന്ധുക്കൾ രംഗത്തെത്തി.ചെറുമകൻ ബിജുമോനെ പോലീസ് കസ്ററഡിയിലെടുത്ത് അന്വേഷണം തുടങ്ങി.നെയ്യാറ്റിൻകര വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. മകൾക്കും കൊച്ചുമകനും ഒപ്പമായിരുന്നു താമസം. കടുത്ത മദ്യപാനിയായ കൊച്ചുമകന് ബിജുമോൻ ശ്യമളയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള , തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി. ബിജുമോൻ ക്രൂരമായി മർദ്ദിച്ചതിൻറെ പാടുകളും മുറിവും കാണിച്ചിരുന്നു.തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാമളയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബന്ധുക്കൾ രംഗത്തെത്തി