ആക്ഷൻ നായിക വാണി വിശ്വനാഥ് 7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു

0
75

നീണ്ട 7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുൻകാല ആക്ഷൻ നായിക വാണി വിശ്വനാഥ്. ‘ദി ക്രിമിനൽ ലോയർ’ എന്ന ചിത്രത്തിലൂടെ ബാബുരാജിന്റെ ഭാര്യയായാണ് വാണി എത്തുന്നത്.കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിൻ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയാണ് ദി ക്രിമിനൽ ലോയർ. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീർ കരമന, അബൂസലീം, ഷമ്മി തിലകൻ, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവർമ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

ക്രൈം-ത്രിലെർ സിനിമകളുടെ ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്. സാൾട് ആൻഡ് പെപർ, ജോജി എന്നീ സിനിമകളിലെ വേഷങ്ങൾപോലെ നിങ്ങൾ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.മാന്നാർ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങൾ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളി പ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത് കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം, വാണി പറഞ്ഞു.തേർഡ് ഐ മീഡിയ മേകേഴ്‌സിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബർ മാസത്തിൽ ഷൂട്ടിങ് ആരംഭിക്കും.