ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ ഇന്ന് അടയ്ക്കും.ഡാമിന്റെ രണ്ട്, നാല് എന്നീ ഷട്ടറുകളാണ് അടയ്ക്കുക. മൂന്നാമത്തെ ഷട്ടർ 50 സെന്റി മീറ്ററിലേക്ക് ഉയർത്തും.
അതേസമയം, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും യോഗം നടക്കുന്നതേ ഉള്ളൂവെന്നും അധികൃതർ അറിയിച്ചു. ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് അര ലക്ഷമാക്കി നിജപ്പെടുത്താനാണ് തീരുമാനം. മഴ കുറഞ്ഞതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലുമാണ് നടപടി.