കോയമ്പത്തൂരിൽ പാപനായ്ക്കര്‍ പാളയത്ത് ഐസ്ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ ഐസക്രീം പാര്‍ലര്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൂട്ടിച്ചു. റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം ചേര്‍ത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
ഐസ്ക്രീം പാര്‍ലറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആര്‍ത്തിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. കടയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. തലയില്‍ തൊപ്പി, കയ്യുറ, ഫേസ്മാസ്ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി.