അടച്ചിട്ട മുഴുവൻ തിയേറ്ററുകളും ഒക്ടോബർ 25ന് തുറക്കും

0
96

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടർന്ന് അടച്ചിട്ട മുഴുവൻ തിയേറ്ററുകളും ഒക്ടോബർ 25ന് തുറക്കാൻ തീരുമാനമായി. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തിയേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കാൻ തീരുമാനമായത്.

മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകൾ വ്യക്തമാക്കി. തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്‌ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ്, വിനോദ നികുതിയിൽ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകളുടെ സംഘടന മുന്നോട്ട് വച്ചത്.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തുറക്കുന്നത്. 50 ശതമാനം ആളുകളെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളിൽ പ്രവേശിക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം.