യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളിൽ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി

0
38

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളിൽ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി.നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.അതേ സമയം രാജ്യത്ത് കൊറോണ കേസുകൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കിയത്.വൈകീട്ട് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ക്രീൻ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തി.ഷാർജ ഉൾപ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്ക്രീൻ ടെസ്റ്റിന് ഉടൻ വിധേയമാക്കും എന്നാണ് സൂചന. ചൈനയിൽ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ മാത്രമാണ് സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കുന്നത്.കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലക്കാണ് വിമാനത്താവളങ്ങളിലെ പരിേശാധനാ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി.