Monday
12 January 2026
23.8 C
Kerala
HomeKeralaഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാനും സര്‍വകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധന്‍ മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം നടത്തും. ഇതേ ക്ലാസുകള്‍ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒരു തവണ കൂടി ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ക്ലാസ്സുകള്‍ക്കായി ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments