ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി : വരുമാനത്തിന്റെ 20 ശതമാനം വരെ പിഴയടക്കണം

0
127

അമേരിക്കന്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ റഷ്യയില്‍ നിന്നും ഉണ്ടാക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ പിഴയടക്കണം എന്നാണ് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ പിഴ എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ തന്നെ നിയമവിരുദ്ധ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തിനും മറ്റുമായി വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വാര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യന്‍ കമ്യൂണിക്കേഷന്‍ റഗുലേറ്റിംഗ് അതോറിറ്റി വിധിച്ചിരുന്നു. ഈ ഫൈനാണ് ഇപ്പോള്‍ ഗൂഗിളിന്റെ റഷ്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ എന്ന് ആക്കിയത്. ഇത് ഏകദേശം 240 ദശലക്ഷം ഡോളര്‍ വരും.