ആര്യന്‍ ഖാന് ജാമ്യമില്ല

0
66

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായ ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയുടേതാണ് വിധി. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസപ്തമായ സംഭവം. മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്.കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.ഹെെക്കോടതിയെ സമീപിക്കുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായി അറിയിച്ചിരുന്നു .എന്നാല്‍, ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്യന് കോടതി ജാമ്യം നിഷേധിച്ചത്.അതെസമയം കൂടുതല്‍ തെളിവായി പ്രമുഖ നടിയുമായുള്ള ആര്യന്റെ വാട്സ്‌ആപ്പ് ചാറ്റുകള്‍ എന്‍സിബി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചടിയായതായാണ് വിവരം.ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചത്. എന്നാല്‍,വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച്‌ ആര്യന്റെ വാട്‌സ്‌ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്.