കനത്ത മൂടല്‍മഞ്ഞ്; കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

0
63

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.3:30 ന് ഷാര്‍ജയില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കും 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്്‌സ്പ്രസ്സ്,6:35 ന് എത്തേണ്ട ഫ്‌ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്.

മൂടല്‍മഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.അതേസമയം, കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി.

ദുബൈ-കോഴിക്കോട്, അബൂദബി- കോഴിക്കോട്, ദുബൈ- കണ്ണൂര്‍, ഷാര്‍ജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.