‘സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല’- റവന്യൂമന്ത്രി കെ രാജന്‍

0
60

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെയും മഴക്കെടുതിയെയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദുരന്തം അറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 35 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.