കോളജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റും

0
64

ബുധനാഴ്ച മുതല് ശക്തമായ മഴ പ്രവചിച്ചതിനാൽ കോളജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

തുലാവർഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാൽ തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട 84% മഴയും ഒക്ടോബറിൽ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു.ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടുനില്ക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യുനമര്ദ്ദങ്ങള് / ചുഴലിക്കാറ്റുകള് പ്രതീക്ഷിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി