മഴ നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം

0
56

കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചു. അടിയന്തര ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷ കെടുതിയില്‍ 35 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.