ശക്തമായ മഴ, മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു, തീരത്ത് ജാഗ്രത നിർദേശം നൽകി കലക്‌ടർ

0
151

പാലക്കാട് ജില്ലയിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിലാണ് മലമ്പുഴ ഡാം തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കലക്‌ടർ വ്യക്തമാക്കി . ഡാമിന്റെ ജലനിരപ്പ് 114.10 അടി പിന്നിട്ടതോടെ റൂൾ കർവ് പ്രകാരം ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കലക്‌ടർ വ്യക്തമാക്കിയിരുന്നു.
കല്പാത്തി പുഴയുടെയും  ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും കലക്‌ടർ നിർദേശിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും ശക്തമായ മഴയാണ്. മിക്ക ജില്ലകളിലും ഓറഞ്ച് അലേർട്ടും പത്തനംതിട്ട,കോട്ടയം എറണാകുളം, തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനത്തും ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്.