ഇടുക്കി കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു

0
98

ഇടുക്കി ജില്ലയിലെ മഴക്കെടുതിയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ഇടുക്കി കാഞ്ഞാറിലാണ് കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടി മരിച്ചതായി റിപ്പോർട്ട് പുറത്ത് വരുന്നത്. ശനിയാഴ്ച രാവിലെയാണ് കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ടത്. ഈ കാറിൽ രണ്ടു പേർ ഉണ്ടായിരുന്നുവെന്ന് ദൃസാക്ഷികൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു, ഇതിനിടയിലാണ് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തിയത്. കാറിന് സമീപനത്ത് തന്നെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. എന്നാൽ കാറിലുണ്ടായിരുന്ന മറ്റൊരാളെ ഇനിയും കണ്ടെത്തിയിട്ടില്ല. കാണാതായ രണ്ടാമത്തെയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.