അയൽസംസ്ഥാനങ്ങളിൽ കൃഷി നാശം : കേരളത്തിൽ പച്ചക്കറി വില കുതിക്കുന്നു

0
61

പച്ചക്കറി വില കുതിക്കുകയാണ്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മഴ മൂലമുണ്ടായ കൃഷി നാശമാണ് വില വർധിക്കാൻ കാരണമായത്. സവാള, തക്കാളി ബീൻസിനുമെല്ലാം വില കുതിച്ചുയരാൻ കാരണമായത്. തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് കേരളത്തിൽ വില കൂടിയിരിക്കുന്നത്. തിരുവനന്തപുരത്തെ മാർക്കറ്റിൽ കിലോയ്ക്ക് 60 രൂപയാണ് തക്കാളി വില.

തക്കാളി, ബീൻസ്, അമരപ്പയർ, മല്ലിയില മുതലായവയാണ് മഴയിൽ നശിച്ചത്. വെള്ളക്കെട്ടിനാൽ ചെടികൾ അഴുകിയ നിലയിലായിട്ടുണ്ട്. മഴക്കെടുതി മൂലമുണ്ടായ നഷ്ടക്കണക്കാണ് കർഷകർക്ക് പറയാനുള്ളത്. എന്നാൽ, തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറികൾക്ക് മുമ്ബത്തേതിൽ നിന്ന് വില കാര്യമായി കൂടിയിട്ടുമില്ല. ദിവസവും ഇന്ധന വില ഉയരുന്നുണ്ടെങ്കിലും രണ്ടും മാസം മുമ്ബ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകൾ ഈടാക്കുന്നത്.