കൂട്ടിക്കൽ ഉരുൾപൊട്ടൽ; 12 പേരെ കാണാതായി, 3 മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

0
53

കോട്ടയത്തെ പ്ളാപ്പിക്കലിൽ കൂട്ടിക്കൽ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതിരുന്നു. കനത്ത മഴ തുടരുന്ന കോട്ടയത്ത് ഉച്ചയോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ മൂന്നു വീടുകൾ ഒളിച്ചു പോകുകയും, കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തത്. ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും കാണാതായവരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയതായും വ്യക്തമാക്കി. വെള്ളക്കെട്ട് രൂപപ്പെട്ട് പഞ്ചായത്ത് രണ്ടു ഭാഗമായി വിഭജിക്കപ്പെട്ടതിനാൽ രക്ഷാപ്രവർത്തനമുൾപ്പടെ ദുഷ്കരമാണ്. പ്രാദേശിക രക്ഷാപ്രവർത്തന സംഘങ്ങൾ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് കൂട്ടിക്കൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്തേയ്ക്ക് വ്യോമസേനയെ വിന്യസിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. എയർ ലിഫ്റ്റിങ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും, സ്ഥലത്ത് വേണ്ട ഇടപെടലുകൾ നടത്തുകയാണെന്നും, ദുരന്ത നിവാരണ സേന ഫയർഫോഴ്‌സ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കി കഴിഞ്ഞെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. പ്രദേശത്ത് ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ്.