Saturday
20 December 2025
31.8 C
Kerala
HomeKeralaഐഫോൺ ഓർഡർ ചെയ്ത നൂറുൽ അമീന് കിട്ടിയത് പത്രം കഴുകുന്ന സോപ്പും നാണയവും

ഐഫോൺ ഓർഡർ ചെയ്ത നൂറുൽ അമീന് കിട്ടിയത് പത്രം കഴുകുന്ന സോപ്പും നാണയവും

ആമസോണിൽ ഐഫോൺ ഓർഡർ ചെയ്​ത മലയാളിക്ക്​ കിട്ടിയത്​ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പും അഞ്ച്​ രൂപയുടെ നാണയവും. ആലുവ സ്വദേശി നൂറുൽ അമീൻ ആണ്​ കബളിപ്പിക്കപ്പെട്ടത്​. ആമസോണിൽ 70,900 രൂപയുടെ ഐഫോൺ ആണ്​ നൂറുൽ അമീൻ ബുക്ക്​ ചെയ്​തത്​.ഡെസ്​പാച്ച്‌ ആയ ഫോൺ​ സേലത്ത്​ ഒരുദിവസം തങ്ങി എന്ന സന്ദേശം കിട്ടിയതിനെ തുടർന്ന്​ സംശയം തോന്നി നൂറുൽ അമീൻ ഡെലി​വറി ബോയ്​യുടെ മു​ന്നിൽവെച്ചു തന്നെ പാഴ്​സൽ പൊട്ടിച്ചുനോക്കുകയായിരുന്നു. ഫോൺ അൺബോക്‌സ് ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്​.

​ഒക്ടോബർ 12നാണ് നൂറുൽ അമീൻ ഐഫോൺ-12 ക്രെഡിറ്റ് കാർഡ് വഴി ഇ.എം.ഐ ആയി ആമസോണിൽ ഓർഡർ ചെയ്​തത്​. ആമസോണിൻറെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയിൽ നിന്നാണ് ഫോൺ വാങ്ങിയത്. ഏകദേശം ഫോണിൻറെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങൾ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്.

സാധാരണഗതിയിൽ തെലങ്കാനയിൽ നിന്നും ഡെസ്പാച്ച്‌ ചെയ്യുന്ന സാധനങ്ങൾ രണ്ടു ദിവസത്തിനകം കൊച്ചിയിൽ എത്തേണ്ടതാണ്. എന്നാൽ, മൂന്നു ദിവസത്തിനു ശേഷമാണ് ഫോൺ കൊച്ചിയിൽ എത്തിയത്. അടുത്തിടെ, ഫ്ലിപ്​കാർട്ടിൽ ഓർഡർ ചെയ്​ത ഒരാൾക്ക്​ ഐഫോണിന് പകരം സോപ്പ് കിട്ടിയിരുന്നു. ഈ വാർത്ത കണ്ടതിനാലാണ്​ ഫോൺ എത്താൻ വൈകിയതിൽ സംശയം തോന്നിയതെന്നും ഡെലിവറി ബോയിയുടെ മുന്നിൽ വെച്ചുതന്നെ പെട്ടി പൊട്ടിച്ചതെന്നും നൂറുൽ അമീൻ പറയുന്നു.

ഉടൻ തന്നെ ആമസോൺ കസ്റ്റമർ കെയറിൽ വിളിച്ച്‌ പരാതിപ്പെട്ടു. വിശദാംശങ്ങൾ ആവശ്യപ്പെട്ട് മറുപടി മെയിൽ ലഭിച്ചിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതിപ്പെടുന്ന കാര്യം സംബന്ധിച്ച്‌​ നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണ്​ നൂറുൽ അമീൻ.

RELATED ARTICLES

Most Popular

Recent Comments