ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഇന്ത്യക്കാരുടെ കൈയ്യിലാണെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ 10.07 കോടിപ്പേർ ക്രിപ്റ്റോ കറൻസി കൈയ്യിലുള്ളവരാണ് എന്നാണ് ഈ മേഖലയിലെ കണക്കുകൾ പുറത്ത് വിടുന്ന ബ്രോക്കർ ചൂസ് പറയുന്നത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് ഇവിടെ 2.74 കോടിപ്പേരാണ് ക്രിപ്റ്റോ കറൻസി കൈവശമുള്ളവർ. മൂന്നാം സ്ഥാനത്ത് റഷ്യയാണ് ഇവിടെ 1.74 കോടിപ്പേരാണ്. നൈജീരിയാണ് നാലാം സ്ഥാനത്ത് 1.30 പേർ ഇവിടെ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നു. അതേ സമയം ക്രിപ്റ്റോ ഓണർഷിപ്പ് റൈറ്റിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൊത്തം രാജ്യത്തെ ജനസംഖ്യയിൽ എത്രപേർ ക്രിപ്റ്റോ കറൻസി ഉടമകളാണ് എന്നതാണ് ക്രിപ്റ്റോ ഓണർഷിപ്പ് റൈറ്റ്. ഇതിൽ ഉക്രെയിനാണ് മുന്നിൽ. ഉക്രെയിന്റെ നിരക്ക് 12.73 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് റഷ്യ 11.91 ശതമാനം, മൂന്നാംസ്ഥാനത്ത് കെനിയ 8.52 ശതമാനം. നാലാം സ്ഥാനത്ത് യുഎസ് 8.31 ശതമാനം. ഇന്ത്യയുടെ നിരക്ക് 7.30 ശതമാനമാണ്.