ശാസ്താംകോട്ടയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

0
62

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. ഡോക്ടറെ മർദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

പരിക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ഡോക്ടറെ മർദ്ദിച്ചതായാണ് പരാതി. അതേസമയം ഡോക്ടർ തന്നെയും സഹപ്രവർത്തകരെയും കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉയർത്തുന്നു.