അഫ്ഗാനിൽ വീണ്ടും സ്ഫോടനം : 32 പേർ കൊല്ലപ്പെട്ടു

0
42

അഫ്ഗാനിസ്ഥാൻ കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്‌ഫോടനം. 32 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നിസ്‌കാരത്തിനിടെ ബിബി ഫാത്വിമ പള്ളിയിലാണ് സംഭവം.

നിസ്‌കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായി താലിബാൻ സർകാർ വക്താവ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുൺഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിൽ ഉണ്ടായ സ്ഫാടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അമേരികൻ സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു നടന്നത്.