കുവൈറ്റ് ചലച്ചിത്ര-ടിവി സംവിധായകന്‍ ഖാലിദ് സിദ്ദിഖ് അന്തരിച്ചു

0
57

പ്രശസ്ത കുവൈറ്റ് ചലച്ചിത്ര-ടിവി സംവിധായകന്‍ ഖാലിദ് സിദ്ദിഖ് (76) അന്തരിച്ചു. 1972-ല്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ‘ബാസ് യാ ബഹര്‍’ ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് സബ്‌ടൈറ്റിള്‍ഡ് വെര്‍ഷനില്‍ ‘ദ ക്രുവല്‍ സീ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുവൈറ്റിലെ കടലില്‍ നിന്ന് മുത്ത് വാരുന്നവരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പങ്കുവയ്ക്കുന്നു.

1972-ലെ വെനീസ് ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി. ‘വെയിഡിംഗ് ഓഫ് സൈന്‍’, ‘ദി ലാസ്റ്റ് ജേര്‍ണി’, ‘ഫെയ്സ് ഓഫ് ദി നൈറ്റ്’ തുടങ്ങിയ നിരവധി സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തു.