അൺഎയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കാൻ നിയമനിർമാണം നടത്തും : മന്ത്രി ശിവൻകുട്ടി

0
58

അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ പുതിയ നിയമ നിർമ്മാണം നടത്തുന്നകാര്യം സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ വ്യക്തമായ നിയമത്തിന്റെ അഭാവത്തിൽ ഇക്കാര്യത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതികളുണ്ട്.

അതിനാൽ അദ്ധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണം പരിഹരിക്കുന്നതിനും മിനിമം വേതനമെങ്കിലും ഉറപ്പു വരുത്താനും ഒരു പുതിയ നിയമ നിർമ്മാണം നടത്തുന്നകാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.- മന്ത്രി അറിയിച്ചു.