മാല കവർന്ന ശേഷം വെടിയുതിർത്തു; തമിഴ്നാട്ടിൽ മോഷ്ടാവിനെ പോലീസ് വെടിവെച്ചുകൊന്നു

0
79

തമിഴ്നാടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് വെടിവെച്ചു കൊന്നു. തമിഴ്നാടിലെ ശ്രീപെരുംപുത്തൂർ ടോൾ പ്ലാസയ്ക്കരികിൽ ഞായറാഴ്ചയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് കാഞ്ചീപുരം പോലീസ് വെടിവെച്ചുകൊന്നത്.

55 വയസ്സുകാരിയായ സ്ത്രീ ടോൾ പ്ലാസയ്ക്കരികിലുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോഴാണ് മുർതാസ, അക്തർ എന്നിവർ ചേർന്ന് കവർച്ച നടത്തിയത്. കഴുത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെച്ചു. തുടർന്ന് സമീപവാസികൾ സ്ത്രീയുടെ സഹായത്തിനെത്തി.

ഇതോടെ മുർതാസ കൈയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.