വൈക്കം ഹണി ട്രാപ്, പണംതട്ടല്‍:  യുവതിയടക്കം 2 പേര്‍കൂടി അറസ്റ്റില്‍

0
95

ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന 2 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത്.

എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീപം തുറയ്ക്കല്‍ വീട്ടില്‍ ജസ്‌ലിന്‍ ജോസിനെ(41) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രജനി ഗൃഹനാഥനോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബര്‍ 28ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി. പിന്നീട് ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി.

ഈ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 1,35,000 രൂപ കൈക്കലാക്കിയെന്നാണു കേസ്. വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, വൈക്കം എസ്എച്ച്ഒ കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്