വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ പുസ്തകം പ്രകാശനം ചെയ്തു.

0
82

പ്രൊഫ. കെ. എ൯. ഗംഗാധര൯ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മു൯ സ്പീക്ക൪ ശ്രീ എം. വിജയകുമാ൪ പുസ്തകം സ്വീകരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ട൪ പ്രൊഫ. വി. കാർത്തികേയൻ നായർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ കവി വിനോദ് വൈശാഖി, അസി. ഡയറക്ട൪ ഡോ. ഷിബു ശ്രീധ൪ എന്നിവ൪ പങ്കെടുത്തു.