ടി.പി വധം: പൊലീസ് പ്രതികളെ സംരക്ഷിക്കുകയായിരുന്നുയെന്ന് കെ.കെ രമ; അന്വേഷണ സമയം ഏതാണെന്ന് അംഗത്തിന് തെറ്റിപ്പോയോയെന്ന് പിണറായി

0
90

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ സംരക്ഷിക്കുന്നതിനും ഇവർക്ക് മറ്റ് കുറ്റകൃത്യങ്ങൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതും പൊലീസാണെന്ന് സഭയിൽ കെ.കെ. രമ എം.എൽ.എ. ചോദ്യോത്തരവേളയിലായിരുന്നു സംസ്ഥാനത്ത് നടന്നിട്ടുള്ള പല സംഘടിത കുറ്റകൃത്യങ്ങളിലും ഡി.ജി.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കുറ്റവാളികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ.കെ രമ പറഞ്ഞത്.

എന്നാൽ ബഹുമാനപ്പെട്ട അംഗത്തോട് ടി.പി ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണം നടന്ന സമയം തെറ്റിപ്പോയോ എന്നൊരു സംശയം തനിക്കുണ്ടെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

അപ്പുറത്തിരിക്കുന്നവർക്ക് മറവി വരാൻ ഇടയില്ലല്ലോയെന്നും അന്ന് യു.ഡി.എഫ് സർക്കാർ തന്നെ നല്ല ഫലപ്രദമായി അന്വേഷിക്കാൻ നടപടി സ്വീകരിച്ചതാണല്ലോയെന്നും പിണറായി പറഞ്ഞു. അന്നത്തെ ഗവർമെന്റ് അവർക്ക് ആകാവുന്ന രീതിയിലൊക്കെ ആ കാര്യത്തിൽ അന്വേഷണം നടത്തിയെന്നുള്ളതാണ് പൊതുസമൂഹത്തിന് അറിയുന്ന കാര്യമെന്നും പിണറായി പറഞ്ഞു.