കനത്ത മഴ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും : ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

0
65

തലസ്ഥാനത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് ജില്ലാഭരണകുടം അറിയിച്ചു.നാലു ഷട്ടറുകളും ഇന്ന് (ഒക്ടോബർ-11) വൈകിട്ട് 04:00 മണിയ്ക്ക് 10 cm കൂടി (മൊത്തം – 120 cm) ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 20 cm വീതം ഉയർത്തിയിട്ടുണ്ട്.

ഷട്ടറുകൾ വീണ്ടും ഉയർത്തുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രതപാലിക്കണം എന്ന് ജില്ലാഭരണകുടം വ്യക്തമാക്കി. സംസ്ഥാനത് മിക്കജില്ലകളിലും ശക്തമായ മഴയാണ് അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവകുപ്പും വ്യക്തമാക്കി.