ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ അടക്കം അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

0
76

രജൗരി സെക്ടറിലെ പീർ പാഞ്ചാൽ മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് സൈനികർക്ക് വെടിയേറ്റത്. പ്രതിരോധവകുപ്പ് വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദാണ് വിവരങ്ങൾ പുറത്തുവിട്ടത്.

നുഴഞ്ഞുകയറിയ ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിലിനിറങ്ങിയത്. ഒളിഞ്ഞിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ജമ്മുകശ്മീരിലെ അനന്തനാഗിലും ബന്ദിപ്പോറയിലും സൈന്യം ഇന്ന് രാവിലെ രണ്ടു ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജൗറി ജില്ലയിലെ ഭീകര വിരുദ്ധപോരാട്ടത്തിന് സൈന്യം മുന്നിട്ടിറങ്ങിയത്. തിരച്ചിൽ തുടരുകയാണെന്നും ഭീകരർക്കെതിരെ ശക്തമായ വെടിവെപ്പാണ് നടക്കുന്നതെന്നുമാണ് റിപ്പോർട്ട്.