തെരഞ്ഞെടുപ്പില്‍ കാലുവാരിയ 97 പേര്‍ക്ക് കെപിസിസി അധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

0
122

തെരഞ്ഞെടുപ്പില്‍ കാലുവാരിയവര്‍ക്കെതിരെ കെപിസിസിയില്‍ കൂട്ടനടപടി. 97 പേര്‍ക്ക് കെപിസിസി അധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചരിത്രത്തിലാധ്യമായാണ് ഇത്രയധികം പേര്‍ക്കെതിരെ കോണ്‍ഗ്രസ് നോട്ടീസ് നല്‍കുന്നത്. 58 പേരെക്കുറിച്ച് പ്രത്യേകം പരിശോധിക്കുകയാണെന്നും കെപിസിസി വ്യക്തമാക്കി. അച്ചടക്കലംഘനത്തിന് വീട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് കെപിസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി തുടങ്ങുന്നത്.