കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

0
64

കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പിഎസ്​സി പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിൽ എസ് മാലിനിയും രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും മൂന്നാം സ്‌ട്രീമില്‍ അനൂപ് കുമാറും ഒന്നാമതെത്തി. നവംബർ ഒന്നിനാണ്‌ പുതിയ സർവീസിന്‌ തുടക്കമാകുന്നത്‌. 105 തസ്‌തികകളിലേക്കാണ്‌ ആദ്യ നിയമനം. റാങ്ക് ലിസ്റ്റ്‌ കാലാവധി ഒരു വർഷമാണ്.

സ്ട്രീം ഒന്ന് – ഒന്നാം റാങ്ക് മാലിനി എസ്, രണ്ടാം റാങ്ക് – നന്ദന എസ് പിള്ള, മൂന്നാം റാങ്ക് – ഗോപിക ഉദയന്‍, നാലാം റാങ്ക് – ആതിര എസ് വി, അഞ്ചാം റാങ്ക് – ഗൗതമന്‍ എം എന്നിവര്‍ക്കാണ്. സ്ട്രീം രണ്ട് – ഒന്നാം റാങ്ക് – അഖില ചാക്കോ നേടി. ജയകൃഷ്‌ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി.

സ്ട്രീം മൂന്ന് – ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക്‌ – അജീഷ് കെ, മൂന്നാം റാങ്ക് – പ്രമോദ് ജി വി, നാലാം റാങ്ക് – ചിത്രലേഖ കെ കെ, അഞ്ചാം റാങ്ക് – സനോപ് എസ് എന്നിവര്‍ നേടി. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.