കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധാനത്തിലേക്ക്

0
96

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധാനത്തിലേക്ക്. തെലുങ്കിലാണ് കാര്‍ത്തിക്കിന്റെ സംവിധാന അരങ്ങേറ്റം. തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തില്‍ സഞ്ജന ആനന്ദ് ആണ് നായിക.ഇന്ത്യയിലെതന്നെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും.