Wednesday
17 December 2025
26.8 C
Kerala
HomePoliticsപുനഃസംഘടനയില്‍ പരസ്യപ്രതികരണം നടത്തിയ നേതാക്കളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് കെ സുരേന്ദ്രൻ

പുനഃസംഘടനയില്‍ പരസ്യപ്രതികരണം നടത്തിയ നേതാക്കളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് കെ സുരേന്ദ്രൻ

പുനഃസംഘടനയില്‍ അതൃപ്തി പുകയുന്ന ബി.ജെ.പി.യില്‍ പരസ്യപ്രതികരണത്തിന്റെ പേരില്‍ നടപടി തുടങ്ങി. പാര്‍ട്ടിയുടെ മുന്‍ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും കഴിഞ്ഞദിവസം രാജിവെച്ച സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം വേറിട്ട അഭിപ്രായമുള്ളവര്‍ക്ക് കയ്പുള്ള അനുഭവങ്ങളാണ് വരാനിരിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് ബി.ജെ.പി പുനഃസംഘടനയെന്ന് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. പുനഃസംഘടന കുറച്ചുപേരെ അപമാനിക്കുന്നതാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും എതിര്‍ശബ്ദങ്ങളോടുള്ള അസഹിഷ്ണുത അനാരോഗ്യത്തിന്റെ ലക്ഷണമായേ കാണാനാവൂവെന്നും മുകുന്ദന്‍ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments