ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കേശവദാസ് സി.പി.എമ്മില്‍

0
61

ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കേശവദാസ് സി.പി.എമ്മില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി തർക്കം ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനുമാണ് തിരുവനന്തപുരത്ത് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. മുന്‍പ് കോണ്‍ഗ്രസിന്റെ കുത്തക ഡിവിഷനായിരുന്നു കുട്ടന്‍കുളങ്ങര ഡിവിഷന്‍. ബി.ജെ.പിയുടെ സിറ്റിംഗ് കൗണ്‍സിലര്‍ ആയിരുന്ന ഐ. ലളിതാംബികയെ മാറ്റി ബി.ജെ.പി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന് മത്സരിക്കാന്‍ സീറ്റ് നല്‍കിയതായിരുന്നു തര്‍ക്കത്തിനിടയാക്കിയത്.

പാര്‍ട്ടിയില്‍ സജീവമാകാന്‍ ആലോചിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ സമീപനത്തിനോട് പൊരുത്തപ്പെടാനാവാത്തതാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും മാറാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കേശവദാസ് പറയുന്നു. കേശവദാസിനൊപ്പം ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറി ഷാജി മനന്തന്‍, ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.ബി. രണേന്ദ്രനാഥും പങ്കെടുത്തു.