പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ചോറൂണ് പുനരാരംഭിച്ചു

0
188

പറശ്ശിനിക്കടവ്  മുത്തപ്പൻ ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ച കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് ചടങ്ങ് പുനരാരംഭിച്ചു.

ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ ചോറൂണ് നടത്താവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചോറൂണ് നടത്തുന്നതെന്ന് പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റി അറിയിച്ചു.