‘തി​രി​കെ സ്കൂ​ളി​ലേ​ക്ക്’ : അന്തിമ മാർഗരേഖ പുറത്തിറക്കി സർക്കാർ

0
60

സ്കൂ​ള്‍ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ മാ​ര്‍​ഗ​രേ​ഖ സർക്കാർ പു​റ​ത്തി​റ​ക്കി. ‘തി​രി​കെ സ്കൂ​ളി​ലേ​ക്ക്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ചേര്‍ന്നാണ് മാർഗരേഖ പുറത്തിറക്കിയത്. സ്കൂ​ള്‍ തുറക്കുമ്പോൾ ആ​ദ്യ ര​ണ്ടാ​ഴ്ച ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ് ക്ലാ​സു​ക​ള്‍. ക്ലാ​സ് മു​റി​ക​ളെ ബ​യോ ബ​ബി​ളാ​യി പ​രി​ഗ​ണി​ക്കും.

കു​ട്ടി​ക​ള്‍ കൂ​ട്ടം കൂ​ടു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.സ്കൂ​ള്‍ തു​റ​ന്നാ​ലും ഒ​പ്പം ഡി​ജി​റ്റ​ല്‍ ക്ലാ​സും ഉ​ണ്ടാ​കും. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​മു​ള്ള കു​ട്ടി​ക​ള്‍ മാ​ത്രം സ്കൂ​ളി​ലെ​ത്തി​യാ​ല്‍ മ​തി. എ​ല്ലാ​വ​രും സ്കൂ​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​വു​മി​ല്ല. വി​പു​ല​മാ​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റും പ്ര​സി​ദ്ധീ​ക​രി​ക്കും.

ടൈം​ടേ​ബി​ല്‍ പ്ര​ത്യേ​കം ഉ​ചി​ത​മാ​യി സ​ജ്ജ​മാ​ക്കും. പൊ​തു അ​വ​ധി അ​ല്ലാ​ത്ത ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് സ്കൂ​ളു​ക​ളു​ടെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​യി​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു. അതേസമയം, ര​ണ്ട് ഡോ​സ് വാ​ക്സീ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും അ​ന​ധ്യാ​പ​ക​ര്‍​ക്കും നി​ര്‍​ബ​ന്ധ​മാ​ണ്. സ്കൂ​ള്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രും വാ​ക്സീ​ന്‍ എ​ടു​ത്ത​വ​രാ​ക​ണം.

ജീ​വ​ന​ക്കാ​ര്‍​ക്ക് പു​റ​മേ സ്കൂ​ള്‍ പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രും വാ​ക്സീ​ന്‍ എ​ടു​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു. സ്കൂ​ളു​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍ കോ​ളി​ല്‍ എ​ത്താ​വു​ന്ന ഡോ​ക്ട​ര്‍ സ്കൂ​ളി​നാ​യി ഉ​ണ്ടാ​വ​ണം. പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും പ്ര​ത്യേ​ക ചു​മ​ത​ല ന​ല്‍​കും. ആ​റ് വ​കു​പ്പു​ക​ള്‍​ക്ക് ഏ​കോ​പ​ന ചു​മ​ത​ല ന​ല്‍​കുമെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.ഓ​ട്ടോ​യി​ല്‍ പ​ര​മാ​വ​ധി മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി.കെഎ​സ്‌ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​യി സ​ര്‍​വീ​സ് ന​ട​ത്തും. സ്കൂ​ള്‍ ബ​സ് ഇ​ല്ലാ​ത്തി​ട​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ക​രം വാ​ഹ​നം ഒ​രു​ക്കുമെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.