Saturday
10 January 2026
31.8 C
Kerala
HomeIndiaBREAKINGഹരിയാനയിൽ കർഷകസമരത്തിലേക്ക് കാർ ഓടിച്ചുകയറ്റി ബി ജെ പി എം പി

BREAKINGഹരിയാനയിൽ കർഷകസമരത്തിലേക്ക് കാർ ഓടിച്ചുകയറ്റി ബി ജെ പി എം പി

ഉത്തർപ്രദേശിന് പിന്നാലെ ഹരിയാനയിലും കർഷക സമരത്തിന് നേരെ കാർ ഓടിച്ച് കയറ്റി ബിജെപി എം പി. ഹരിയാനയിലെ ബിജെപി എംപി നയാബ് സൈനിയുടെ കാറാണ് കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ സമരത്തിലേക്ക് ഓടിച്ച് കയറ്റിയത്. കാറിടിച്ച് ഒരു കർഷകന് പരിക്കേറ്റു.

പരിക്കേറ്റ കർഷകനെ അംബാലയ്ക്കടുത്തുള്ള നരിൻഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് ചെയ്തില്ലെങ്കിൽ ഒക്ടോബർ 10 ന് പോലീസ് സ്റ്റേഷൻ ഘേരാവോ അല്ലെങ്കിൽ വളയുകയോ ചെയ്യുമെന്ന് കർഷകർ വ്യക്തമാക്കി.

കുരുക്ഷേത്ര എംപിയായ നയാബ് സൈനിയും സംസ്ഥാന ഖനന മന്ത്രി മൂൽ ചന്ദ് ശർമ്മ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കളും പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റിയത്. ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഒരു വലിയ സംഘം സൈനി ഭവനു പുറത്ത് തടിച്ചുകൂടിയിരുന്നു.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ബി ജെ പി എം പിയുടെ മകൻ കാറോടിച്ച് കയറ്റി എട്ട് പേർ മരിച്ച സംഭവത്തിന് ശേഷം നാല് ദിവസങ്ങൾ പിന്നിടും മുന്നെയാണ് വീണ്ടും ബിജെപി എം പി യുടെ അതിക്രമം.

RELATED ARTICLES

Most Popular

Recent Comments