Thursday
18 December 2025
29.8 C
Kerala
HomeKeralaവിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; പ്രത്യേക കൗണ്ടറുകൾ

വിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; പ്രത്യേക കൗണ്ടറുകൾ

ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം.

ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണം.

RELATED ARTICLES

Most Popular

Recent Comments