കോൺഗ്രസ്സ് പ്രവർത്തകർ തമ്മിലടിച്ചു, പരിപാടി റദ്ധാക്കി ചെന്നിത്തല തടിതപ്പി

0
95

കാസർകോട്‌ പീലിക്കോട്ട്‌ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ തല്ലി. സംഘർഷത്തെത്തുടർന്ന് രമേശ്‌ ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കി. സംസ്‌കാര കാസർകോട്‌ ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തിനാണ്‌ രമേശ്‌ ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്നത്.

പരിപാടിക്ക്‌ മൂന്നേ കോൺഗ്രസ്‌ പ്രവർത്തകർ ചേരിതിരിഞ്ഞ്‌ തമ്മിലടിക്കുന്ന സാഹചര്യമുണ്ടായി ഇതോടെ പരിപാടി റദ്ധാക്കി ചെന്നിത്തല സ്ഥലം കാലിയാക്കി.പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും, മുദ്രാവാക്യ ഭീഷണിയുമായി രംഗം വഷളായി, കൂടുതൽ പോലീസ് സ്ഥലത്തെയാണ് സ്ഥിതി ശാന്തമാക്കിയത്.

ഇതിനിടയിൽ മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡന്റ്‌ ഹക്കീം തുടങ്ങിയവരെ വാഹനത്തിൽ തടഞ്ഞുവച്ചു. പ്രവർത്തകർ തമ്മിൽ മുദ്രാവാക്യം വിളി തുടർന്നതോടെ കൂടുതൽ പൊലീസ്‌ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.