ശോഭ സുരേന്ദ്രനേയും, അൽഫോൻസ് കണ്ണന്താനത്തിനെയും പുറത്താക്കി ബിജെപി, ദേശിയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു

0
78

ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും ഒഴിവാക്കി ബിജെപി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു. എൺപതംഗ സമിതിയിൽ കേരളത്തിൽനിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിയും മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് ഉള്ളത്.

പി കെ കൃഷ്‌ണദാസിനെയും ഇ ശ്രീധരനെയും പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. കേരളത്തിൽ ബിജെപി യുടെ നേതാവായ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയപ്പോൾ തമിഴ് നാട്ടിൽ നിന്നും അടുത്തിടെ ബിജെപിയിൽ ചേർന്ന നടി ഖുശ്ബുവിന് അംഗത്വം നൽകി. കെ.സുരേന്ദ്രൻ, എം ടി രമേശ് എന്നിവരെയും അവഗണിച്ചു.

ദേശിയ നിർവാഹക സമിതിയിൽ അംഗത്വം പ്രതീക്ഷിച്ച നടൻ സുരേഷ് ഗോപിക്കും തിരിച്ചടിയായി. പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള നിർദേശമാണ് സംസ്ഥാന ഘടകം മുന്നോട്ട് വെച്ചതെന്നും പണിയെടുക്കുന്നവർ നേതൃത്വം അവഗണിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.