കയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് 7 വയസുകാരൻ മരിച്ചു

0
115

തെരുവ് നായയുടെ കടിയേറ്റ ആലന്തട്ട എരിക്കോട്ടുപൊയിലിലെ തോമസിന്റെ മകൻ ആനന്ദ് (7) പേവിഷ ബാധയേറ്റ് മരിച്ചു. വീട്ടിൽ കളിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്.

ആശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകുകയും ചെയ്തു. നിശ്ചിത ദിവസങ്ങളിലായി മൂന്ന് വാക്സിനെടുക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ റാബിസ് ബാധയേറ്റതായി കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ്‌ മരിച്ചത്‌.