വി കെ ശശിധരൻ അന്തരിച്ചു

0
67

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരന്‍ (83) അന്തരിച്ചു.പുലര്‍ച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി, കൊല്ലം ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍, ബാലവേദി കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. ശാസ്ത്രാവബോധം വളര്‍ത്തുന്ന ഗാനങ്ങള്‍ ജനകീയമാക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ഇടശ്ശേരിയുടെ പൂതപ്പാട്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് വി.കെ.എസിനെ ശ്രദ്ധേയനാക്കി.കര്‍ണാടക സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം നിരവധി സമാന്തര സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.