പാചകവാതക വില വീണ്ടും കൂടി, സിലിണ്ടറിന് 899 രൂപയായി

0
85

രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസിന് 15 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ സബ്‌സിസിയില്ലാത്ത സിലിണ്ടറിന് 899.50 രൂപയായി. പുതുക്കിയ ഗ്യാസ് വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഗ്യാസിന് ലഭിച്ചിരുന്ന സബ്സിഡി കോവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് തന്നെ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാസാമാസം വില വർദ്ധനവ് വരുത്തുന്നതും. സാമ്പത്തികമായി തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്ത് വിലക്കയറ്റം വലിയ പ്രതിസന്ധിയാണ് ജനങ്ങൾക്ക് നൽകുന്നത്.

ഗ്യാസ് വില മാത്രമല്ല, പെട്രോൾ ഡീസൽ വിലയും അനുദിനം വർധിക്കുകയാണ്. പെട്രോൾ ലിറ്ററിന് 103 രൂപയാണ് നിലവിലെ വില. വില നൂറു കടന്നിട്ട് ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു. ജനദ്രോഹപരമായ സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.