കഴിഞ്ഞ ദിവസം മനോരമ ചാനൽ ആസൂത്രിതമായി നൽകിയ വാർത്തയാണ് ജനകീയ ഹോട്ടലിനെ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആകിയിരിക്കുന്നത്. ഇരുപത് രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന സർക്കാരിന്റെ, കുടുംബശ്രീ മുഖാന്തരമുള്ള പദ്ധതിയാണ് ജനകീയ ഹോട്ടൽ. സാധാരണ ജനങ്ങൾക്ക് കൈത്താങ്ങായി മാറിയ സംരംഭത്തിനെതിരെ മനോരമ അഞ്ചൂസ്ത്രിതമായി വാർത്ത നൽകി. ഇരുപത് രൂപയ്ക്കുള്ള ഒന്നിൽ കറിയില്ല എന്നായിരുന്നു വാർത്ത. വാർത്തയുടെ ഫേസ്ബുക് ലിങ്കിൽ ജനങ്ങളുടെ പ്രതികരണം വന്നതോടെ മനോരമയുടെ അജണ്ട പൊളിഞ്ഞു.
സാധാരണക്കാരന്റെ വിശപ്പടക്കാൻ സർക്കാർ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനകീയ പദ്ധതിയെ താറടിച്ച് കാണിക്കാനുള്ള മനോരമയുടെ നീക്കം പാളി. ഇതിന് പിന്നാലെ ജനകീയ ഹോട്ടലിൽ നിന്നും ഊണ് കഴിച്ച് അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ മനോരമയെ ടാഗ് ചെയ്ത് പങ്കുവെച്ചും, അനുഭവങ്ങൾ പോസ്റ്റ് ചെയ്തും മലയാളികൾ പ്രതിഷേധിക്കുകയാണ്.
ജനകീയ പദ്ധതിക്കെതിരെയുള്ള വാർത്തയ്ക്ക് ജനങ്ങൾ തന്നെ മറുപടി നൽകുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പല ജനകീയ പദ്ധതികളെയും കരി വാരി തേക്കാൻ നോക്കിയതുപോലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പടഹാദിയെ അട്ടിമറിച്ച് വലിയ ഹോട്ടൽ വ്യവസായികൾക്ക് ഒത്താശ ചെയ്യാൻ മനോരമ നടത്തിയ നീക്കമാണ് ജനങ്ങൾ കയ്യോടെ പൊളിച്ചുകളഞ്ഞത്.